Wallpaper

Soft Furnishing 03-05-2019

വാൾപേപ്പറുകൾ അറിയേണ്ടതെല്ലാം വര്‍ണ്ണവിസ്മയങ്ങള്‍നിറഞ്ഞ ചുവരുകള്‍ അകത്തളകാഴ്ചകളെ അനുപമമാക്കുന്നു. നിറങ്ങളുടെ വിവിധ സങ്കലനങ്ങളും അപൂര്‍വവും നൂതനങ്ങളുമായ ഡിസൈനുകളും ചുവരുകളെ സുന്ദരമാക്കുന്നു. സമീപകാലത്താണുകേരളത്തില്‍ വാൾപേപ്പർ ഉപയോഗിച്ച് അകത്തളങ്ങളെ ഭംഗിയാക്കുവാന്‍ തുടങ്ങിയത് . വിദേശരാജ്യങ്ങളില്‍ ഇത് ഒരു അവിഭാജ്യ ഘടകം തന്നെയാണ്. നമ്മുടെ ആസ്വാദന ശേഷിക്കനുസൃതമായി നിറങ്ങളും ഡിസൈനുകളും നമുക്ക് തെരഞ്ഞെടുക്കാം. ലിവിംഗ്റൂമിന് പ്രകൃതിയുടെ ഹരിതാഭ ദൃശ്യങ്ങളോ, ആകാശത്തിന്റെ ഇളം നീലിമയോ എന്നുവേണ്ട ശാന്തസൌമ്യഭാവങ്ങള്‍ പ്രകടമാവുന്ന ഏതൊരു നിറവും, ഡിസൈനും നമുക്ക് തെരഞ്ഞെടുക്കാം അതുപോലെ തന്നെ ബെഡ്റൂമിന്റെ സ്വകാര്യതകള്‍ക്ക് അനുസരിച്ചുള്ള നിറങ്ങളും ലഭിക്കുന്നു. ഹോംതിയേറററിന്റെ ചുവരുകളില്‍ ചുവർപേപ്പര്‍ ഒട്ടിച്ചാല്‍ അത് ശബ്ദവിന്ന്യാസത്തിന്നു ഏറെ സൂക്ഷ്മത നല്‍കുന്നു. തണുപ്പിനെ നിലനിര്‍ത്താനŔ